Tuesday, December 12, 2023

റോബോട്ടിക്സ് ട്യൂട്ടോറിയലുകൾ







ഉചിതമായ സോഫ്റ്റ്‍വെയറുകൾ സിമുലേറ്റ്ചെയ്തും,  ഇലക്ട്രോണിക് ഘടകങ്ങൾ നേരിട്ട് ഉപയോഗിച്ച് കുഞ്ഞു റോബോട്ടുകൾ തയ്യാറാക്കിയും റോബോട്ടിക്സിന്റെ ലോകം നമുക്ക് പരിചയപ്പെടാം.

TinkerCad വെബ്‌സൈറ്റിലെ റോബോട്ടിക് സിമുലേഷൻ, ആർഡിനോ ഉപയോഗിച്ചു്  LED ബൾബുകൾ മിന്നിക്കുക , ട്രാഫിക് സിഗ്നൽ ലൈറ്റ്, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് തുടങ്ങിയവയുടെ നിർമ്മാണം എന്നിവ വിശിദീകരിക്കുന്ന ട്യൂട്ടോറിയൽ വീഡിയോകളാണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സും, വിദ്യാർഥികളും ഇത് ഉപയോഗപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു. വീഡിയോകൾ കാണുന്നതിതിനു അതാത് ലിങ്കുകളിൽ ക്ലിക്ക് ചെയ്‌താൽ മതിയാകും 


Tuesday, September 19, 2023

E-Cube English Language Lab Software Download



ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിൽ ഇംഗ്ലീഷ് പ്രാവീണ്യം ഉയർത്താൻ വേണ്ടിയുള്ള E-Cube ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് സോഫ്റ്റ്‌വെയർ ഈ ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. ഡൗൺലോഡ് ചെയ്യുന്നതിന് 3GB ഡാറ്റ ആവശ്യമായി വരും. ഫോണിൽ ഡൗൺലോഡ് ചെയ്യരുത്. ഉബുണ്ടു ഇൻസ്റ്റാൾ ചെയ്ത കമ്പ്യൂട്ടറിൽ തന്നെ ഡൗൺലോഡ് ചെയ്യുക.  പൂർണ്ണമായി ഡൗൺലോഡ് ചെയ്തതിനുശേഷം പെൻഡ്രൈവിൽ കോപ്പി ചെയ്ത് മറ്റു കമ്പ്യൂട്ടറുകളിൽ പേസ്റ്റ് ചെയ്ത് ഉപയോഗിക്കാം.



Download Software
Download Installation Help File
Download User Manual

Saturday, June 10, 2023

ലിറ്റിൽ കൈറ്റ്സ് - 2025(updated on september 2025) റിസോഴ്സ്, പുസ്തകം, സോഫ്ട്‍വെയർ..

ലിറ്റിൽ കൈറ്റ്സ് നവീകരിച്ച മൊഡ്യൂൾ 2025 സെപ്തംബറിൽ നിലവിൽ വന്നു. സ്റ്റാൻഡേർഡ് 8 , 9 ക്‌ളാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഈ പുതിയ പാഠഭാഗങ്ങൾ അനുസരിച്ചുള്ള ക്‌ളാസുകളാണ് ഇനി മുതൽ നൽകേണ്ടത്. ഇതിനായുള്ള പാഠ പുസ്തകങ്ങളുടെ pdf ഫയലുകളും, പാഠഭാഗങ്ങൾ വിനിമയം ചെയ്യുന്നതിനുള്ള റിസോർസുകളും ഇവിടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഡൗൺലോഡ് ചെയ്യുന്നതിനു അതാതു ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക 

  • പാഠപുസ്തകം - സ്റ്റാൻഡേർഡ് 8            - Download
  • പാഠപുസ്തകം - സ്റ്റാൻഡേർഡ് 9            - Download
  • റിസോർസുകൾ - സ്റ്റാൻഡേർഡ് 8       Download
  • റിസോർസുകൾ - സ്റ്റാൻഡേർഡ് 9       - Download
    സോഫ്റ്റുവെയറുകളും മറ്റു ഫയലുകളും - Download

Sunday, May 7, 2023

ഡിജിറ്റൽ സാക്ഷരതാ പദ്ധതി-2023

കേരള സർക്കാർ സാക്ഷരതാ മിഷൻ, തദ്ദേശസ്വയംഭരണ വകുപ്പ് കൈറ്റ് എന്നിവയുടെ സഹകരണത്തോടെ ആരംഭിച്ചതാണ്  ഇ-മുറ്റം എന്ന ഡിജിറ്റൽ സാക്ഷരതാ പദ്ധതി. 2023 ൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഓരോ പഞ്ചായത്തിൽ വീതം പൈലറ്റ് അടിസ്ഥാനത്തിൽ ഈ പദ്ധതി ആരംഭിച്ചു. ആലപ്പുഴ ജില്ലയിൽ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

Designed by Templateism | Distributed By Copy Blogger Themes . Hosted on Blogger Platform.