കേരള സർക്കാർ സാക്ഷരതാ മിഷൻ, തദ്ദേശസ്വയംഭരണ വകുപ്പ് കൈറ്റ് എന്നിവയുടെ സഹകരണത്തോടെ ആരംഭിച്ചതാണ് ഇ-മുറ്റം എന്ന ഡിജിറ്റൽ സാക്ഷരതാ പദ്ധതി. 2023 ൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഓരോ പഞ്ചായത്തിൽ വീതം പൈലറ്റ് അടിസ്ഥാനത്തിൽ ഈ പദ്ധതി ആരംഭിച്ചു. ആലപ്പുഴ ജില്ലയിൽ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.