YIP -2022 Young Innovators Programme
- പുതിയ കണ്ടെത്തലുകള്‍ സാമൂഹ്യമാറ്റത്തെ ത്വരിതപ്പെടുത്തുമെന്നതിനാല്‍ ഏറെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് സര്‍ക്കാര്‍ സംവിധാനങ്ങളുള്‍പ്പെടെ തിരിച്ചറിഞ്ഞിട്ടുണ്ട്. സമൂഹത്തിന് ഉപകാരപ്പെടുന്ന വിധത്തില്‍ കണ്ടെത്തപ്പെടുന്ന ഓരോ ആശയവും പ്രവര്‍ത്തനപഥത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യം കേരളത്തില്‍ നിര്‍വഹിക്കപ്പെടുന്നത് Kerala Development and Innovation Strategic Council (K-DISC) ലൂടെയാണ്. ഈ സംവിധാനത്തെ കുറിച്ചുള്ള അറിവ്‍ സ്കൂളുകളിലെത്തിക്കുന്നതിനും സ്കൂള്‍ തലത്തിലുള്ള കുട്ടികളില്‍ സംരംഭകത്വ മനോഭാവം വളര്‍ത്തുന്നതിനുമുള്ള ശ്രമങ്ങള്‍ക്ക് K-DISC മായി KITE കൈകോര്‍ക്കുന്നു.
Click below to download YIP (Young Innovators Programme) Resources 2022