LP ICT Textbook Training Resources for Teachers 2024
Sunday, October 13, 2024
Monday, July 15, 2024
LK Preliminary Camp - Resources for Students -2024
LK Preliminary Camp - Resources for Students -2024
Download
കമ്പ്യൂട്ടറിൽ Link ൽ ക്ലിക്ക് ചെയ്ത് ഓപ്പൺ ചെയ്യുമ്പോൾ വരുന്ന പേജിൽ Download എന്ന വാക്കിൽ ക്ലിക്ക് ചെയ്യുക.
വീണ്ടും പുതിയ പേജ് ഓപ്പൺ ആയി വരും. അവിടെയും ഡൗൺലോഡ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
അപ്പോൾ തുറന്നു വരുന്ന പേജിൽ Download anyway എന്ന മറ്റൊരു ലിങ്ക് ഉണ്ടാകും. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ ഡൗൺലോഡ് ആരംഭിക്കും.
547 mb ഉള്ള zip ഫയലാണ് ഡൗൺലോഡ് ആയി വരുന്നത്. അത് പൂർത്തിയാകുന്നതുവരെ കാത്തിരിക്കുക.
എന്നിട്ട് zip ഫയൽ പെൻഡ്രൈവിൽ കോപ്പിയെടുത്ത് എല്ലാ കമ്പ്യൂട്ടറുകളിലും home ഫോൾഡറിൽ പേസ്റ്റ് ചെയ്യുക.
അതിനുശേഷം extract here ചെയ്ത് ഫോൾഡർ ആക്കിയിട്ട് open toonz, scratch3 എന്നിവയുടെ deb ഫയലിൽ ഡബിൾ ക്ലിക്ക് ചെയ്ത് അവ ഇൻസ്റ്റാൾ ചെയ്യുക.
കമ്പ്യൂട്ടറിൽ നേരത്തെ ഈ സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്തിട്ടില്ലെങ്കിൽ മാത്രം ഇൻസ്റ്റാൾ ചെയ്താൽ മതി.
അതിനുശേഷം robotics.zip എന്ന ഫയൽ റൈറ്റ് ക്ലിക്ക് ചെയ്ത് extract here ചെയ്യുക
അപ്പോൾ ഉണ്ടായിവരുന്ന ഫോൾഡറിൽ install.sh ഡബിൾ ക്ലിക്ക് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക
Wednesday, June 26, 2024
Wednesday, May 1, 2024
Tuesday, February 20, 2024
ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024
പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലാണ് ക്യാമ്പ് നടന്നത്. 153 സ്കൂൾ യൂണിറ്റ് ക്യാമ്പുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ഉപജില്ലാ ക്യാമ്പുകളിലെ പ്രവർത്തന മികവ് അടിസ്ഥാനമാക്കിയാണ് ജില്ലാ ക്യാമ്പിന് തെരഞ്ഞെടുത്തത്. 82 കുട്ടികളാണ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തത് ; 26 പെൺകുട്ടികളും 56 ആൺകുട്ടികളുമുണ്ട്. ആനിമേഷൻ, പ്രോഗ്രാമിംഗ് ഇങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് കുട്ടികൾക്ക് ക്യാമ്പിൽ പരിശീലനം നൽകുന്നത്. ആനിമേഷൻ വിഭാഗത്തിൽ ബ്ലെന്റർ സോഫ്റ്റ്‍വെയറുപയോഗിച്ചുള്ള 3D മോഡലിംഗ് &ആനിമേഷനും പ്രോഗ്രാമിംഗ് വിഭാഗത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ,റോബോട്ടിക്സ് എന്നിവയുമാണ് പരിശീലിപ്പിക്കുന്നത്. വിവിധ ജില്ലകളിലെ ക്യാമ്പ് അംഗങ്ങളുമായി രാവിലെ 10.15ന് KITE ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. അൻവർ സാദത്ത് നടത്തിയ ഓൺലൈൻ ആശയവിനിമയത്തോടെയാണ് സഹവാസ ക്യാമ്പിന് തുടക്കമായത്. പരിശീലനത്തിന്റെ സമാപനത്തിൽ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടിയും ക്യാമ്പംഗങ്ങളുമായി ഓൺലൈൻ സംവാദവും ക്യാമ്പിൽ രൂപ്പെടുന്ന കണ്ടെത്തലുകളുടെ അവതരണവുമുണ്ടാകും. ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സർട്ടിഫിക്കറ്റ് സമർപ്പിക്കും.