Latest Updates

Sunday, October 13, 2024

LP ICT Textbook Training Resources for Teachers 2024

LP ICT Textbook Training Resources for Teachers 2024


Click here to Download

Monday, July 15, 2024

LK Preliminary Camp - Resources for Students -2024

 LK Preliminary Camp - Resources for Students -2024


Download


കമ്പ്യൂട്ടറിൽ Link ൽ ക്ലിക്ക് ചെയ്ത് ഓപ്പൺ ചെയ്യുമ്പോൾ വരുന്ന പേജിൽ Download എന്ന വാക്കിൽ ക്ലിക്ക് ചെയ്യുക. 


വീണ്ടും പുതിയ പേജ് ഓപ്പൺ ആയി വരും. അവിടെയും ഡൗൺലോഡ് ലിങ്കിൽ ക്ലിക്ക് ചെയ്യുക. 


അപ്പോൾ തുറന്നു വരുന്ന പേജിൽ  Download anyway എന്ന മറ്റൊരു ലിങ്ക് ഉണ്ടാകും. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ ഡൗൺലോഡ് ആരംഭിക്കും. 


547 mb ഉള്ള zip ഫയലാണ് ഡൗൺലോഡ് ആയി വരുന്നത്. അത് പൂർത്തിയാകുന്നതുവരെ കാത്തിരിക്കുക. 


എന്നിട്ട് zip ഫയൽ പെൻഡ്രൈവിൽ കോപ്പിയെടുത്ത് എല്ലാ കമ്പ്യൂട്ടറുകളിലും home ഫോൾഡറിൽ പേസ്റ്റ് ചെയ്യുക. 


അതിനുശേഷം extract here ചെയ്ത് ഫോൾഡർ ആക്കിയിട്ട് open toonz, scratch3 എന്നിവയുടെ deb ഫയലിൽ ഡബിൾ ക്ലിക്ക് ചെയ്ത് അവ ഇൻസ്റ്റാൾ ചെയ്യുക. 


കമ്പ്യൂട്ടറിൽ നേരത്തെ ഈ സോഫ്റ്റ്‌വെയറുകൾ  ഇൻസ്റ്റാൾ ചെയ്തിട്ടില്ലെങ്കിൽ മാത്രം ഇൻസ്റ്റാൾ ചെയ്താൽ മതി. 


അതിനുശേഷം robotics.zip എന്ന ഫയൽ റൈറ്റ് ക്ലിക്ക് ചെയ്ത് extract here ചെയ്യുക


അപ്പോൾ ഉണ്ടായിവരുന്ന ഫോൾഡറിൽ install.sh ഡബിൾ ക്ലിക്ക് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക

Wednesday, May 1, 2024

Tuesday, February 20, 2024

ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024


കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർഥികളെ കമ്പ്യൂട്ടർ സാങ്കേതികവിദ്യകൾ പരിശീലിപ്പിക്കുന്ന ഐ.സി.റ്റി.ക്ലബ്ബായ ലിറ്റിൽ കൈറ്റ്സിന്റെ ആലപ്പുഴ ജില്ലാ ക്യാമ്പിന് തുടക്കമായി. ഏഷ്യയിലെ ഏറ്റവും വലിയ 'കുട്ടികളുടെ ഐ.സി.റ്റി.കൂട്ടായ്മ'യായ ലിറ്റിൽ കൈറ്റ്സിന്റെ രണ്ട് ദിവസത്തെ സഹവാസ ക്യാമ്പിനാണ് തുടക്കമായത്. ശനി,ഞായർ ദിവസങ്ങളിൽ

Lkdc 2024 04 prog7.JPG
Lkdc 2024 04 prog6.JPG

പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലാണ് ക്യാമ്പ് നടന്നത്. 153 സ്കൂൾ യൂണിറ്റ് ക്യാമ്പുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ഉപജില്ലാ ക്യാമ്പുകളിലെ പ്രവർത്തന മികവ് അടിസ്ഥാനമാക്കിയാണ് ജില്ലാ ക്യാമ്പിന് തെരഞ്ഞെടുത്തത്. 82 കുട്ടികളാണ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തത് ; 26 പെൺകുട്ടികളും 56 ആൺകുട്ടികളുമുണ്ട്. ആനിമേഷൻ, പ്രോഗ്രാമിംഗ് ഇങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് കുട്ടികൾക്ക് ക്യാമ്പിൽ പരിശീലനം നൽകുന്നത്. ആനിമേഷൻ വിഭാഗത്തിൽ ബ്ലെന്റർ സോഫ്റ്റ്‍വെയറുപയോഗിച്ചുള്ള 3D മോഡലിംഗ് &ആനിമേഷനും പ്രോഗ്രാമിംഗ് വിഭാഗത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ,റോബോട്ടിക്സ് എന്നിവയുമാണ് പരിശീലിപ്പിക്കുന്നത്. വിവിധ ജില്ലകളിലെ ക്യാമ്പ് അംഗങ്ങളുമായി രാവിലെ 10.15ന് KITE ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. അൻവർ സാദത്ത് നടത്തിയ ഓൺലൈൻ ആശയവിനിമയത്തോടെയാണ് സഹവാസ ക്യാമ്പിന് തുടക്കമായത്. പരിശീലനത്തിന്റെ സമാപനത്തിൽ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടിയും ക്യാമ്പംഗങ്ങളുമായി ഓൺലൈൻ സംവാദവും ക്യാമ്പിൽ രൂപ്പെടുന്ന കണ്ടെത്തലുകളുടെ അവതരണവുമുണ്ടാകും. ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സർട്ടിഫിക്കറ്റ് സമർപ്പിക്കും.


 Click Here for Video

Tuesday, December 12, 2023

റോബോട്ടിക്സ് ട്യൂട്ടോറിയലുകൾ







ഉചിതമായ സോഫ്റ്റ്‍വെയറുകൾ സിമുലേറ്റ്ചെയ്തും,  ഇലക്ട്രോണിക് ഘടകങ്ങൾ നേരിട്ട് ഉപയോഗിച്ച് കുഞ്ഞു റോബോട്ടുകൾ തയ്യാറാക്കിയും റോബോട്ടിക്സിന്റെ ലോകം നമുക്ക് പരിചയപ്പെടാം.

TinkerCad വെബ്‌സൈറ്റിലെ റോബോട്ടിക് സിമുലേഷൻ, ആർഡിനോ ഉപയോഗിച്ചു്  LED ബൾബുകൾ മിന്നിക്കുക , ട്രാഫിക് സിഗ്നൽ ലൈറ്റ്, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് തുടങ്ങിയവയുടെ നിർമ്മാണം എന്നിവ വിശിദീകരിക്കുന്ന ട്യൂട്ടോറിയൽ വീഡിയോകളാണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സും, വിദ്യാർഥികളും ഇത് ഉപയോഗപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു. വീഡിയോകൾ കാണുന്നതിതിനു അതാത് ലിങ്കുകളിൽ ക്ലിക്ക് ചെയ്‌താൽ മതിയാകും 


Monday, October 9, 2023

കേരള സ്‌കൂൾ ശാസ്ത്രോത്സവം 2023 -24

 

മാന്വൽ, ഗൈഡ്‌ലൈൻസ് , മത്സരഫലങ്ങൾ

പ്രൈമറി തലം മുതല്‍ ഹയര്‍സെക്കണ്ടറി തലം വരെയുള്ള വിദ്യാര്‍ത്ഥികളുടെ വ്യത്യസ്ത കഴിവുകള്‍ പ്രകാശിപ്പിക്കുന്നതിനും അത്‌ പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവര്‍ത്തിപരിചയ, ഐ.ടി മേളകള്‍ നടത്തുന്നത്‌. 2023-24 വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം (ശാസ്ത്രം, ഗണിത ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ..ടി. മേള, വൊക്കേഷണല്‍ എക്സ്പോ കരിയര്‍ ഫെസ്റ്റ്‌) തിരുവനന്തപുരം ജില്ലയില്‍ വച്ച്‌ 2023 നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3 വരെ നടത്തുവാന്‍ നിശ്ചയിച്ചിട്ടുണ്ട്‌.

ഐ.ടി. മേള

ഐ.ടി. മേളയില്‍ സ്കൂള്‍, ഉപജില്ല, റവന്യൂജില്ല, സംസ്ഥാനതലങ്ങളില്‍ ഐ.ടി. ക്വിസ്‌ മത്സരങ്ങള്‍ കൈറ്റ്‌ തയ്യാറാക്കുന്ന പൊതു ചോദ്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. 

മത്സരവിഭാഗങ്ങളും ഇനങ്ങളും

യു.പി. വിഭാഗംഎച്ച്‌. എസ്‌. വിഭാഗംഎച്ച്‌. എസ്‌. എസ്‌. വിഭാഗം
ഐ. ടി. ക്വിസ്‌
ഡിജിറ്റല്‍ പെയിന്റിംഗ്‌
മലയാളം ടൈപ്പിംഗ്‌
ഐ. ടി. ക്വിസ്‌
ഡിജിറ്റല്‍ പെയിന്റിംഗ്‌
മലയാളം ടൈപ്പിംഗും രൂപകല്‍പനയും
സ്ക്രാച്ച്‌ പ്രോഗ്രാമിംഗ്‌
രചനയും അവതരണവും (പ്രസന്റേഷന്‍)
വെബ്‌ പേജ്‌ നിര്‍മ്മാണം
ആനിമേഷന്‍
ഐ. ടി. ക്വിസ്‌
ഡിജിറ്റല്‍ പെയിന്റിംഗ്‌
മലയാളം ടൈപ്പിംഗും രൂപകല്‍പനയും
സ്ക്രാച്ച്‌ പ്രോഗ്രാമിംഗ്‌
രചനയും അവതരണവും (പ്രസന്റേഷന്‍)
വെബ്‌ പേജ്‌ നിര്‍മ്മാണം
ആനിമേഷന്‍

ഉപജില്ലാ ഐ.ടി. മേള

ആലപ്പുഴ ജില്ലയിലെ ഉപജില്ലാ ഐ.ടി. മേള താഴെ കൊടുത്തിട്ടുള്ള ഷെഡ്യുൾ പ്രകാരം വിവിധ സ്‌കൂളുകളിൽ നടത്തുന്നതായിരിക്കും.

Sl. No.Sub DistrictVenueDateConvenerPhone No.Master Trainer
1ചേർത്തല PJ UPS Kalavoor
26/102023ജോസഫ് ഏം.റ്റി.9847060455സജിത്ത് ടി
2തുറവൂർ VJHSS Naduvath Nagar 27/10/2023ജീവാനന്ദ്9995555252ജോർജ്‌കുട്ടി ബി
3ആലപ്പുഴ
St.Joseph'sHSSAlappuzha
19/10/2023ഉല്ലാസ് കെ.കെ9947217076ഉണ്ണികൃഷ്ണൻ എം ജി
4ഹരിപ്പാട് GGHSS Harippad31/10/2023സവാദ്8281757107ഷീബ എസ്
5അമ്പലപ്പുഴ 35021G.H.S.S Kakkazhom20/10/2023
സബീഹ് 9037183368ഷീബ എസ്
6മങ്കൊമ്പ് ജെറി ജേക്കബ്7293921558പ്രദീപ് എസ്
7വെളിയനാട് ഷൈലജ9495264743പ്രദീപ് എസ്
8തലവടി ബിനു ടോം ജോസഫ്9447097997നസീബ് എ
9കായംകുളം St. Mary's GHSS Kayamkulam30/10/2023സന്തോഷ്  കെ.9497332988ആശ എസ് നായർ
10മാവേലിക്കരHSS Padanilam Nooranad20/10/2023രാജേഷ് ആർ.8281015642ദിനേശ് ടി ആർ
11ചെങ്ങന്നൂർNS BHSS Mannar19/10/2023ജസ്റ്റിൻ ജെയിംസ്9961574135അഭിലാഷ് കെ ജി
 
 ഐ. ടി. ക്വിസ്


ശാസ്ത്രോത്സവം മാന്വൽ & സർക്കുലർ
ശാസ്ത്രോത്സവം മാന്വൽ

കേരള സ്‌കൂൾ ശാസ്ത്രോത്സവം മാന്വൽ (ഐ. ടി. മേള)- 2023-24

കേരള സ്‌കൂൾ ശാസ്ത്രോത്സവം സർക്കുലർ -2023-24

ഐ. ടി. മേള റിസോഴ്‌സസ്
Resources
Sl. No.CategorySoftware
1മലയാളം ടൈപ്പിംഗ് ശാരിക
2പ്രോഗ്രാമിങ് സ്‌ക്രാച്ച് - 2
3ആനിമേഷൻ ട്യൂപ്പി ട്യൂബ് ഡെസ്ക്

Tuesday, September 19, 2023

E-Cube English Language Lab Software Download



ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിൽ ഇംഗ്ലീഷ് പ്രാവീണ്യം ഉയർത്താൻ വേണ്ടിയുള്ള E-Cube ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് സോഫ്റ്റ്‌വെയർ ഈ ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. ഡൗൺലോഡ് ചെയ്യുന്നതിന് 3GB ഡാറ്റ ആവശ്യമായി വരും. ഫോണിൽ ഡൗൺലോഡ് ചെയ്യരുത്. ഉബുണ്ടു ഇൻസ്റ്റാൾ ചെയ്ത കമ്പ്യൂട്ടറിൽ തന്നെ ഡൗൺലോഡ് ചെയ്യുക.  പൂർണ്ണമായി ഡൗൺലോഡ് ചെയ്തതിനുശേഷം പെൻഡ്രൈവിൽ കോപ്പി ചെയ്ത് മറ്റു കമ്പ്യൂട്ടറുകളിൽ പേസ്റ്റ് ചെയ്ത് ഉപയോഗിക്കാം.



Download Software
Download Installation Help File
Download User Manual

Designed by Templateism | Distributed By Copy Blogger Themes . Hosted on Blogger Platform.