
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകൾക്ക് ലഭിച്ചിട്ടുള്ള ഹൈടെക് ഉപകരണങ്ങൾക്ക് തകരാറുകൾ വന്നാൽ ഉടൻതന്നെ പരാതി ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്. രജിസ്റ്റർ ചെയ്യാൻ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Hi-Tech Complaint Registration
ഹൈടെക് സ്‌കൂൾ പ്രോഗ്രാം മോണിറ്ററിങ് സിസ്റ്റം എന്ന വെബ്സൈറ്റ് തുറന്നുവരും. അതിന്റെ ഇടതുഭാഗത്ത് കാണുന്ന കോളങ്ങളിൽ യൂസർ നെയിമും പാസ്സ്‌വേർഡും നൽകി താഴെയുള്ള സുബ്മിറ്റ് എന്ന ബട്ടൺ ക്ലിക്ക് ചെയ്യണം. താഴെപ്പറയുന്ന യൂസർ നെയിമും പാസ്സ്‌വേർഡും ആണ് ലോഗിൻ ചെയ്യാനായി കൊടുക്കേണ്ടത്.
എൽ പി സ്‌കൂളുകൾ:
User Name: lps-school code (e.g. lps-36212)
Password: pass
യു പി സ്‌കൂളുകൾ
User Name: ups-school code (e.g. ups-36269)
Password: pass
ഹൈസ്കൂളുകൾ
User Name: hs-school code (e.g. hs-35045)
Password: hs-school code (e.g. hs-35045)
ഹയർ സെക്കൻററി സ്‌കൂളുകൾ
User Name: hss-school code (e.g. hss-4070)
Password: hs-school code (e.g. hss-4070)
ലോഗിൻ ചെയ്തു കഴിഞ്ഞാൽ സ്‌കൂൾ പ്രൊഫൈലിൽ ക്ലിക്ക് ചെയ്ത്, വലതുഭാഗത്ത് സ്‌കൂളിന്റെ വിവരങ്ങൾ നൽകി സേവ് ചെയ്യാം. പിന്നീട് യൂസർ സെറ്റിങ്സിൽ ക്ലിക്ക് ചെയ്ത്, ഇടതുഭാഗത്ത് എഡിറ്റ് ഡീറ്റെയിൽസ് കൊടുത്ത്, എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്തി സേവ് ചെയ്യാവുന്നതാണ്.
പരാതി എങ്ങനെ രജിസ്റ്റർ ചെയ്യാം?
മുകളിൽ complaints എന്നതിൽ ക്ലിക്ക് ചെയ്തതിന് ശേഷം ഇടതുഭാഗത്ത് complaint registration എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.product type ഉം item ഉം സെലക്ട് ചെയ്തശേഷം load complaint screen എന്നതിൽ ക്ലിക്ക് ചെയ്ത് തുടർ നിർദേശങ്ങൾ പാലിക്കുക.
പരാതികൾ പരിഹരിക്കാൻ ഒരു നിശ്ചിത സമയത്തിൽ കൂടുതൽ വൈകിയാൽ താഴെപ്പറയുന്ന ടോൾ ഫ്രീ നമ്പരിൽ വിളിക്കാവുന്നതാണ്
1800 4256 200
പരാതികൾ പരിഹരിക്കാൻ ഒരു നിശ്ചിത സമയത്തിൽ കൂടുതൽ വൈകിയാൽ താഴെപ്പറയുന്ന ടോൾ ഫ്രീ നമ്പരിൽ വിളിക്കാവുന്നതാണ്
1800 4256 200